Saturday, April 6, 2013

എന്‍റെ ആദ്യത്തെ യാത്ര

ഭാരതത്തിന്‍റെ വടക്കോട്ടുള്ള എന്‍റെ ജീവിതത്തിലെ ആദ്യത്തെ യാത്ര അന്ന് ആയിരുന്നു. എന്‍റെ മേലധികാരി  എന്നോട് വന്നു പറഞ്ഞു അടുത്ത രണ്ടു ആഴ്ച എന്നെ ജൈപൂര്‍, ലെക്നോ അങ്ങോട്ട്‌ വിടാന്‍ പോകുന്നെന്നു... ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒറ്റയ്ക്ക് ഒരു യാത്ര പുറപ്പെടാന്‍ പോകുന്നു, ഉള്ളില്‍ ഭയം ഉണ്ടായിരുന്നു എന്നാലും പോകാന്‍ തീരുമാനിച്ചു...        ഒരു ചെറിയ ലാപടോപും തന്നു വൈകുന്നേരത്തെ രാജധാനിയില്‍ പോകാന്‍ ടിക്കറ്റ്‌ കമ്പനി എടുത്തു.  

രാജധാനി ജയ്പൂര്‍ പോകാത്തതിനാല്‍ കോട്ടയില്‍ ഇറങ്ങി വേറെ ട്രെയിനില്‍ പോകാനായിരുന്നു പ്ലാന്‍. അങ്ങനെ ഒരു വെള്ളിയാഴ്ച   യാത്ര തുടങ്ങി രാജധാനിയില്‍ ആദ്യത്തെ തവണ... തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയുന്ന പോലെ മറ്റു ട്രെയിനുകലെക്കള്‍ ഭേദമാണ് രാജധാനി. അങ്ങനെ വെള്ളിയാഴ്ചയും ശനിയാഴ്ചയും ട്രെയിനില്‍ കഴിച്ചു കൂട്ടി.  ഞായറാഴ്ച രാവിലെ ആയി.

കമ്പന്യില്‍ നിന്നും പറഞ്ഞത് രാവിലെ എട്ടു മുപ്പതിന് ട്രെയിന്‍ കോട്ടയില്‍ എത്തും പിന്നീട് ഒന്‍പതു മണിക്കുള്ള ട്രെയിനില്‍ പോകാമെന്നും ആണു. 

പക്ഷെ നമ്മള്‍ വിചാരിക്കുന്നതു പോലെ നടന്നാല്‍ എന്ത് വേണം!!!..


രാജധാനി കോട്ടയില്‍ എത്തി കൃത്യം 10 45 ന്.  പിന്നെ ബസ്‌ സ്റ്റോപ്പില്‍ പോയി ആദ്യം കണ്ട ജൈപൂര്‍ ബസില്‍ കേറി.  പിന്നീട് എനിക്ക് മനസിലായി വെളിയില്‍ പോയാല്‍ നല്ല വോള്‍വോ ബസില്‍ പോയില്ലെങ്കില്‍ അനുഭവം ഗുരുതരമാണെന്ന്....  എല്ലാവരും ചൂട് എന്ന് പറയുന്നത് എന്താണെന്നു ഞാന്‍ മനസിലാക്കി. റോഡിനു ഇരു  വശവും ഒരു മരം പോലുമില്ല. ബസിന്റെ ജനല്‍ തുറന്നാല്‍ കരിഞ്ഞു പോകും..

അങ്ങനെ ആ യാത്ര തീര്‍നത്  വൈകുന്നേരം 5  മണിക്ക്..... അവിടെ എന്നെയും കാത്തു  ഓഫീസിലെ ഒരാള്‍ ഉണ്ടായിരുന്നു... ഭാഗ്യം കേരളത്തില്‍ നിന്നുമുള്ള ഒരു മനുഷ്യനെ എങ്കിലും കണ്ടുമുട്ടി. ആ സന്തോഷത്തില്‍ ഞാന്‍ വണ്ടിയില്‍ കയറി ഒരു ഹോട്ടല്‍ ലക്ഷ്യമാക്കി നീങ്ങി.

അടുത്തുള്ള ഒരു ഹോട്ടലില്‍ റൂം എടുത്തു. കൂടെ വന്നവര്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞു പോയി..

അടുത്ത ദിവസം രാവിലെ ആയില്ല അതിനു മുന്നേ ഓഫീസില്‍ നിന്നും ഫോണ്‍ അവിടെ പോയില്ലേ ഇവിടെ പോയില്ലേ  അവരെ കണ്ടില്ലേ എന്നൊക്കെ.. ഞാന്‍ എന്‍റെ ദേഷ്യമൊക്കെ മാറ്റി വച്ച് കാണാന്‍ പോകുന്നു എന്ന് പറഞ്ഞു അവിടുന്നും ഇറങ്ങി.

അങ്ങനെ അവിടെ ഉള്ള ഓരോ പ്രമുഖ വ്യക്തികളെയും കണ്ടു.  അവര്‍ക്ക് ഒരേ നിര്‍ബന്ധം സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യുന്ന ആളെ കണ്ടാലെ പറ്റു എന്നു. അവസാനം ഒരു വ്യക്തിയുടെ അടുത്തെത്തി സോണി.. ജീവിതത്തില്‍ ഒരിക്കലും ആ വ്യക്തിയെ മറക്കില്ല.. അങ്ങനെ ഒരു വിധത്തില്‍ അവിടുത്തെ പ്രോബ്ലെംസ് ഒക്കെ സോള്‍വ്‌ ചെയ്തു അവിടുന്ന് പോകാനുള്ള ദിവസമായി. അപ്പോഴും സമയം എന്നെ കഷ്ടപ്പെടുത്തി. 

ലുക്ക്നോവിലേക്ക് പോകാന്‍ ഡയറക്റ്റ് ട്രെയിന്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ഡല്‍ഹി വരെ ബസിലും പിന്നെ അവിടുന്ന് ട്രെയിനിലും യാത്ര ചെയ്യാന്‍ തീരുമാനിച്ചു.

രാത്രി 11 30  ന് ആയിരുന്നു ഡല്‍ഹി to ലുക്ക്നോ ട്രെയിന്‍. എന്നോട് വൈകുന്നേരം 5 മണിക്ക് ജൈപൂര്‍ നിന്നും യാത്ര പുറപ്പെടാം എന്നു ഓഫീസില്‍ നിന്നും ആരോ പറഞ്ഞു. താമസിക്കണ്ട എന്നു കരുതി ഞാന്‍ 4 മണിക്ക് ജൈപുരില്‍ നിന്നും യാത്ര തിരിച്ചു.

ആ ബസിനു സ്പീഡ് ഇല്ലഞ്ഞിട്ടാണോ എന്നറിയില്ല ബസ്‌ ഡല്‍ഹിയില്‍ എത്തി 11 10  ന്. പിന്നെ അവിടുന്ന് ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേനിലേക്ക് വീണ്ടും ഒരു ഓട്ടോ പിടിച്ചു. 11 20  ന് റെയില്‍വേ സ്റ്റേഷനില്‍ എത്തി. അപ്പൊ അതാ അടുത്ത പ്രോബ്ലം. എനിക്കറിയില്ലായിരുന്നു 10 -15 പ്ലട്ഫോരം ഉള്ള കാര്യം.

ഇതു പ്ലട്ഫോര്മില്‍ എന്നറിയാനുള്ള ക്യൂല്‍ 25  പേര്‍ ഉണ്ട്. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ വിഷമിച്ചു നില്‍ക്കുമ്പോള്‍ എവിടെ നിന്നു വന്നു എന്നറിയില്ല ഒരു പയ്യന്‍ വന്നു എന്നെ വിളിച്ചോണ്ട് പോയി എന്‍റെ ട്രെയിന്‍ ഇതു പ്ലട്ഫോര്‍മിലാണ് എന്നു കാണിച്ചു തന്നു..

ജീവിതത്തില്‍ എങ്ങനെ ഒരു സംഭവം ഉണ്ടാവുംബോഴാണ് ഈശ്വരന്‍ ഉണ്ടെന്നു മനസിലാവുന്നത്.  ആ പയ്യനെ ഇനി ഈ ജീവിതത്തില്‍ എങ്ങനെ കാണാന്‍ പറ്റും എന്നറിയില്ല. 

എന്‍റെ ട്രെയിന്‍ 13th പ്ലാട്ഫോര്മിലയിരുന്നു. ഇനി കസ്തിച്ചു 5  മിനിറ്റ്.
ഞാന്‍ എന്‍റെ ബാഗും എടുത്തു ഓടി. 13 th പ്ലട്ഫോര്മില്‍ ഇറങ്ങി.

ഇരുവശത്തും ട്രെയിന്‍ ഇല്ല.. ഞാന്‍ അവിടെ നിന്ന പോലീസ്കാരനോട്  ചോദിച്ചു അപ്പോള്‍ പുള്ളി കാണിച്ചു തന്നു ഒരു പ്ലട്ഫോര്മില്‍ ദൂരെ കിടക്കുന്നു എനിക്ക് പോകേണ്ട ട്രെയിന്‍. പിന്നെ വീണ്ടും ഓടി. ട്രെയിനില്‍ കേറി 1 മിനിറ്റ് കഴിയും മുന്‍പേ ട്രെയിന്‍ എടുത്തു...

No comments:

Post a Comment