Monday, June 24, 2013

ആ കാണുന്ന 10 സെൻറ് എൻറെ പേരിലുള്ളതാ.. ഞാൻ ആര്ക്കും വിട്ടു തരില്ല


ജീവിതത്തിലെ എല്ലാ ആൾക്കാരുടെയും ഒരേ ഒരു ലക്‌ഷ്യം എന്താണ് ?

ഏതാനും കുറച്ചു ദിവസങ്ങളായി ഞാൻ ജീവിതത്തിൻറെ വ്യത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.. വളരെ വ്യത്യസ്തമായ ജനങ്ങളുമായി സംവദിക്കാൻ ഇടയായി

എന്നെ വളരെ വിഷമിപ്പിച്ച ഒരു കാര്യം എല്ലാ ആൾക്കാരും  പ്രാധാന്യം കൊടുക്കുന്നത്  സമ്പാദ്യം, സൗന്ദര്യം, തുടങ്ങിയ കാര്യങ്ങളിലാണ്.  ഒരു സത്സംഗത്തിന് കേട്ട ഒരു കാര്യം  പറയാൻ ആഗ്രഹിക്കുന്നു... 
'ഒരാൾ മറ്റൊരാളോട് പറയുന്നു  ഈ കാണുന്ന 50 സെൻറ്  എന്റേത് ആണ്..  ഇത് കേട്ടിട്ട് ദൈവം മുകളിൽ നിന്നും ചിരിക്കും കാരണം അവൻ ഈ പറയുന്ന 50 സെൻറ്ൻറെ ശെരിയായ അവകാശി അവനല്ലല്ലോ!!!!...

ജീവിതത്തിൽ കാശ്  സമ്പാദിക്കാൻ ഓടുന്ന എല്ലാവരും ഒരു നിമിഷം ചിന്തിക്കണം.. ഒരിക്കലും നമ്മൾ  ആരോടും കാശിനു  വേണ്ടി  വഴക്കിടരുത്...
ജീവിതത്തിൽ സന്തോഷം ഉണ്ടാവുന്നത് സമ്പാദ്യം കൊണ്ടല്ല.. ഒരിക്കലും നമ്മുടെ അമ്മയോടോ അച്ഛനോടോ സഹോദരങ്ങലോടോ കാശിന്റെ കാര്യം പറഞ്ഞു വഴക്കിടരുത്

ബന്ധങ്ങളുടെ വിലയറിയാൻ ശ്രീകുമാരൻ തമ്പിയുടെ ബന്ധുക്കൾ  ശത്രുക്കൾ ചലച്ചിത്രം ഒന്ന് കണ്ടു നോക്ക്...

എൻറെ കണ്മുന്നിൽ വച്ച് ഒരാൾ അയാളുടെ സഹോദരങ്ങളെ കുറ്റം പറയുന്നത് കേള്ക്കാൻ ഇട വന്നു..  എന്താ കാരണമെന്ന് അറിയണ്ടേ... അവരുടെ വയസായ അമ്മയെ സഹോദരരങ്ങൾ  ഇയാളുടെ വീട്ടിൽ കൊണ്ടാക്കി.... ആ അമ്മൂമ്മ കേള്ക്കെ അവർ ഒരു ഭാരമാണെന്ന് പറയുന്നു.. ഒന്നും മിണ്ടാതെ ആ അമ്മൂമ്മ ഇരിക്കുന്നു.. വളരെ വിഷമം തോന്നി.....



No comments:

Post a Comment