എന്‍റെ ഒരു നേര്‍ച്ച ഉണ്ടായിരുന്നു ഗുരുവായൂര്‍ പോയി തൊഴാന്‍. അങ്ങനെ
ഒരു ദിവസം രാത്രി ഉള്ള ഗുരുവായൂര്‍ എക്സ്പ്രസ്സ്‌ല്‍ ഞാന്‍ യാത്ര
തുടങ്ങി....
രാവിലെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍
എത്തി. നേരേ പോയി ഒരു ഹോട്ടല്‍ മുറിയില്‍ റൂം എടുത്തു.. 6 മണിയോടെ
അമ്പലത്തിലേക്ക് പോകാനായി ഇറങ്ങി..
ഇറങ്ങിയതു മുതല്‍
എന്‍റെ മനസ്സില്‍ മൊത്തം റൂമിലുള്ള എന്‍റെ പേഴ്സ് , എന്‍റെ കാശ് , എന്‍റെ
താക്കോല്‍ ഇതിനെ പറ്റി ആയിരുന്നു. ഒരു 5 മിനിറ്റ് ഞാന്‍ അവിടെ നിന്നു. ഒരു
നിമിഷം ചിന്തിച്ചു. ഞാന്‍ പോകുന്നത് എവിടെയാണ് ആരെ കാണാനാണു.
പിന്നെ
മനസ്സില്‍ ഒരു ചിന്തയും ഇല്ല. കേവലം ഗുരുവായൂരപ്പനെ കണ്ടു തൊഴുക. അത്
മാത്രം. അങ്ങനെ അമ്പലത്തിന്‍റെ മുന്‍പിലുള്ള ക്യൂവില്‍ വന്നു നിന്നു....
എങ്ങനെ
ഉണ്ടായി എന്നറിയില്ല ഒരു ദിവസം പെട്ടെന്ന് വന്നതാണ് എന്‍റെ
ഗുരുവയൂരപ്പനോടുള്ള ഇഷ്ടം. എന്ത് വന്നാലും കൃഷ്ണ എന്‍റെ ഗുരുവായൂരപ്പാ
എന്ന് മാത്രമാണ് നാവില്‍ വരിക.
ഗുരുവായൂരപ്പനെ മതി വരുവോളം പ്രാര്‍ത്ച്ചിട്ടു ഉച്ചക്ക് അവിടെ നിന്നും തിരികെ യാത്ര പുറപ്പെട്ടു.
No comments:
Post a Comment