കർണാടക സംഗീതത്തോട് ഉള്ള സ്നേഹം എവിടെ നിന്നും വന്നു എന്നെന്ക്ക് അറിയില്ല. ഒന്ന് മാത്രം അറിയാം എന്റെ ഉള്ളിൻറെ ഉള്ളില എവിടെയോ ഒരു തീവ്രമായ താല്പര്യം ഈ സംഗീതത്തോട് ഉണ്ടായിരുന്നു...
എൻറെ വീട്ടിൽ വേറെ ആർക്കും ഈ സംഗീതം ദഹിക്കില്ല... ഞാൻ ഒരു പാട് തവണ ചിന്തിച്ചിട്ടുണ്ട് ഈ താല്പര്യം ഏതു പാരമ്പര്യം വഴി വന്നതാണ് എന്ന്...
അമ്മ ഒരു പരിധി വരെ ഈ സംഗീതം ആസ്വദിച്ചിരുന്നു...
ഏതു കീര്ത്തനം കേട്ടത് മുതൽ ആണെന്നറിയില്ല വല്ലാത്ത ഒരു അഭിനിവേശം കര്ണാടക സംഗീതത്തോട്... അമ്മ ഒരു പാട് ഭക്തി ഗാനം കേള്ക്കുന്ന ആളായിരുന്നു.. കൂടാതെ പഴയ ഹിന്ദി മലയാളം പാട്ടുകളുടെ ഒരു ആരാധിക ആയിരുന്നു അമ്മ... അതായിരുന്നു എന്നിലെ ആദ്യത്തെ സംഗീതത്തോടുള്ള താല്പ്പര്യം...
ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം അമ്മക്ക് വളരെ പ്രിയപ്പെട്ട ഒരു പാട്ട് ആയിരുന്നു... ഞാൻ വീണ്ടും വീണ്ടും ആ പാട്ട് കേൾക്കാൻ തുടങ്ങി..
ഇന്നതാണ് എന്ന് പറയാൻ പറ്റാത്ത എന്തോ ഒന്ന് എന്നെ സ്വാധീനിച്ചു തുടങ്ങിയിരുന്നു... ഒരു പക്ഷെ യേശുദാസ് എന്നാ ഗായകന്റെ ശബ്ദം ആയിരുന്നിരിക്കാം...
അത് പോലെ ഒരു പാട് ഗാനങ്ങൾ എന്റെ ഉള്ളിലോട്ടു കടന്നു വന്നു...
"സ്വർണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ"...
"മംഗളം നേരുന്നു ഞാൻ മനസ്വിനീ മംഗളം നേരുന്നു ഞാൻ....."
"കറുത്ത ചക്രവാള മതിലുകൾ "
"ആധാ ഹെ ചാന്ദ്രമാ രാത് ആധി "
"ഹെ മാലികെ തെരേ ബന്ധെ "
"നന്ന മുന്ന രഹി ഹും "
"വന്ദേ മാതരം വന്ദേ മാതരം ആവോ ബച്ചോ തുംഹെ "
"ടുജ്ഹ്കോ പുകരെ മേരെ പ്യാര് "
പറയാൻ തുടങ്ങിയാൽ തീരില്ല...
അങ്ങനെ മുൻപോട്ടു പോകുന്ന സമയം ഏതോ ഒരു ദിവസം കുറച്ചു കര്ണാടക സംഗീതം കേൾക്കാൻ തുടങ്ങി... ജീവിതം ധന്യമാകുനന്തു പോലെ തോന്നി.. അതിനു പ്രധാന കാരണം രവീന്ദ്രന മാസ്റ്റർ ആയിരുന്നു..
അദ്ദേഹം ചെയ്ത എല്ലാ സിനിമകളിലും ഒരു ഗാനം എങ്കിലും കീര്തനങ്ങളോട് സാമ്യത ഉള്ളതായിരിക്കും....
ഏറ്റവും വിഷമം ഉള്ള കാര്യം ഈ സംഗീതം പൂര്ണമായി ആസ്വദിക്കാൻ ഈ തലമുറയ്ക്ക് കഴിയുന്നില്ല... നമ്മുടെ ഒരു വലിയ സംസ്കാരം തന്നെ അടങ്ങിയ ഈ സംഗീതത്തെകാൾ നമ്മുടെ തലമുറയ്ക്ക് ഇഷ്ടം പാശ്ചാത്യ സംഗീതത്തോടാണ്...
No comments:
Post a Comment