ജീവിതനൗക
Saturday, August 10, 2013
ആ കൈ എന്നെ പിടിക്കരുതെ ദൈവമേ - ആത്മകഥ
ദാ വരുന്നു... വന്നു ഈ മുറിയുടെ വാതിൽ തുറക്കുന്നു.. ഒരു കൈ മാത്രം അകത്തു വന്നു... തുടർന്ന് ഒരു ബഹളം ആയിരുന്നു.. ആരെ ആയിരിക്കും ആ കൈ പിടിക്കുക... എന്നെ ആകരുതേ എന്ന് ഓരോരുത്തരും ഈശ്വരനോട് പ്രാര്തിക്കുന്നുണ്ടായിരുന്നു.
അവസാനം ആ കൈ ഒരാളെ എടുത്തു കൊണ്ട് പോയി... ബാക്കി എല്ലാവര്ക്കും സമാധാനമായി.. ഇനി അടുത്ത തവണ കൈ വരുന്നത് വരെ സമാധാനമായിരിക്കാം..
ആ പോയ ആളുടെ നിലവിളിമാത്രം നമുക്ക് കേള്‍ക്കാം..
ലോകത്ത് ഒരാളും എന്തേലും അസുഖം വരാൻ ആഗ്രഹിക്കില്ല.. എന്നാൽ ഈ മുറിയിലുള്ള എല്ലാരും ആഗ്രഹിക്കും.. കാരണം അസുഖം വന്ന ആളെ ആ കൈ പിടിക്കില്ല...
ഓരോ ഓരോ വിശേഷ ദിവസങ്ങള്‍ വരുമ്പോൾ ആ കൈ വരുന്നതിന്റെ തോത് വരാളെ അധികം കൂടും...
നിങ്ങൾക്ക് എന്നെ മനസ്സിലായോ... നിങ്ങൾ ചിലരുടെ വീട്ടിൽ ഞാൻ ഉണ്ടാകും...
ഒരു കോഴിയുടെ ആത്മകഥ
ഒന്നും കൂടെ വായിച്ച് നോക്കു !!!!!
Friday, August 2, 2013
Monday, June 24, 2013
ആ കാണുന്ന 10 സെൻറ് എൻറെ പേരിലുള്ളതാ.. ഞാൻ ആര്‍ക്കും വിട്ടു തരില്ല
ജീവിതത്തിലെ എല്ലാ ആൾക്കാരുടെയും ഒരേ ഒരു ലക്ഷ്യം എന്താണ് ?
ഏതാനും കുറച്ചു ദിവസങ്ങളായി ഞാൻ ജീവിതത്തിൻറെ വ്യത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.. വളരെ വ്യത്യസ്തമായ ജനങ്ങളുമായി സംവദിക്കാൻ ഇടയായി
എന്നെ വളരെ വിഷമിപ്പിച്ച ഒരു കാര്യം എല്ലാ ആൾക്കാരും പ്രാധാന്യം കൊടുക്കുന്നത് സമ്പാദ്യം, സൗന്ദര്യം, തുടങ്ങിയ കാര്യങ്ങളിലാണ്. ഒരു സത്സംഗത്തിന് കേട്ട ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു...
'ഒരാൾ മറ്റൊരാളോട് പറയുന്നു ഈ കാണുന്ന 50 സെൻറ് എന്റേത് ആണ്.. ഇത് കേട്ടിട്ട് ദൈവം മുകളിൽ നിന്നും ചിരിക്കും കാരണം അവൻ ഈ പറയുന്ന 50 സെൻറ്ൻറെ ശെരിയായ അവകാശി അവനല്ലല്ലോ!!!!...
ജീവിതത്തിൽ കാശ് സമ്പാദിക്കാൻ ഓടുന്ന എല്ലാവരും ഒരു നിമിഷം ചിന്തിക്കണം.. ഒരിക്കലും നമ്മൾ ആരോടും കാശിനു വേണ്ടി വഴക്കിടരുത്...
ജീവിതത്തിൽ സന്തോഷം ഉണ്ടാവുന്നത് സമ്പാദ്യം കൊണ്ടല്ല.. ഒരിക്കലും നമ്മുടെ അമ്മയോടോ അച്ഛനോടോ സഹോദരങ്ങലോടോ കാശിന്റെ കാര്യം പറഞ്ഞു വഴക്കിടരുത്
ബന്ധങ്ങളുടെ വിലയറിയാൻ ശ്രീകുമാരൻ തമ്പിയുടെ ബന്ധുക്കൾ ശത്രുക്കൾ ചലച്ചിത്രം ഒന്ന് കണ്ടു നോക്ക്...
എൻറെ കണ്മുന്നിൽ വച്ച് ഒരാൾ അയാളുടെ സഹോദരങ്ങളെ കുറ്റം പറയുന്നത് കേള്‍ക്കാൻ ഇട വന്നു.. എന്താ കാരണമെന്ന് അറിയണ്ടേ... അവരുടെ വയസായ അമ്മയെ സഹോദരരങ്ങൾ ഇയാളുടെ വീട്ടിൽ കൊണ്ടാക്കി.... ആ അമ്മൂമ്മ കേള്‍ക്കെ അവർ ഒരു ഭാരമാണെന്ന് പറയുന്നു.. ഒന്നും മിണ്ടാതെ ആ അമ്മൂമ്മ ഇരിക്കുന്നു.. വളരെ വിഷമം തോന്നി.....
Saturday, April 6, 2013
എന്റെ ആദ്യത്തെ യാത്ര
ഭാരതത്തിന്റെ വടക്കോട്ടുള്ള എന്റെ ജീവിതത്തിലെ ആദ്യത്തെ യാത്ര അന്ന്
ആയിരുന്നു. എന്റെ മേലധികാരി എന്നോട് വന്നു പറഞ്ഞു അടുത്ത രണ്ടു ആഴ്ച
എന്നെ ജൈപൂര്, ലെക്നോ അങ്ങോട്ട് വിടാന്‍ പോകുന്നെന്നു... ജീവിതത്തില്‍
ആദ്യമായി ഞാന്‍ ഒറ്റയ്ക്ക് ഒരു യാത്ര പുറപ്പെടാന്‍ പോകുന്നു, ഉള്ളില്‍ ഭയം
ഉണ്ടായിരുന്നു എന്നാലും പോകാന്‍ തീരുമാനിച്ചു... ഒരു ചെറിയ ലാപടോപും
തന്നു വൈകുന്നേരത്തെ രാജധാനിയില്‍ പോകാന്‍ ടിക്കറ്റ് കമ്പനി എടുത്തു.
രാജധാനി ജയ്പൂര്‍ പോകാത്തതിനാല്‍ കോട്ടയില്‍ ഇറങ്ങി വേറെ ട്രെയിനില്‍ പോകാനായിരുന്നു പ്ലാന്‍. അങ്ങനെ ഒരു വെള്ളിയാഴ്ച യാത്ര തുടങ്ങി രാജധാനിയില്‍ ആദ്യത്തെ തവണ... തമ്മില്‍ ഭേദം തൊമ്മന് എന്ന് പറയുന്ന പോലെ മറ്റു ട്രെയിനുകലെക്കള് ഭേദമാണ് രാജധാനി. അങ്ങനെ വെള്ളിയാഴ്ചയും ശനിയാഴ്ചയും ട്രെയിനില്‍ കഴിച്ചു കൂട്ടി. ഞായറാഴ്ച രാവിലെ ആയി.
കമ്പന്യില് നിന്നും പറഞ്ഞത് രാവിലെ എട്ടു മുപ്പതിന് ട്രെയിന്‍ കോട്ടയില്‍ എത്തും പിന്നീട് ഒന്‍പതു മണിക്കുള്ള ട്രെയിനില്‍ പോകാമെന്നും ആണു.
പക്ഷെ നമ്മള് വിചാരിക്കുന്നതു പോലെ നടന്നാല്‍ എന്ത് വേണം!!!..
രാജധാനി കോട്ടയില്‍ എത്തി കൃത്യം 10 45 ന്. പിന്നെ ബസ് സ്റ്റോപ്പില്‍ പോയി ആദ്യം കണ്ട ജൈപൂര് ബസില്‍ കേറി. പിന്നീട് എനിക്ക് മനസിലായി വെളിയില്‍ പോയാല്‍ നല്ല വോള്‍വോ ബസില്‍ പോയില്ലെങ്കില്‍ അനുഭവം ഗുരുതരമാണെന്ന്.... എല്ലാവരും ചൂട് എന്ന് പറയുന്നത് എന്താണെന്നു ഞാന്‍ മനസിലാക്കി. റോഡിനു ഇരു വശവും ഒരു മരം പോലുമില്ല. ബസിന്റെ ജനല്‍ തുറന്നാല്‍ കരിഞ്ഞു പോകും..
അങ്ങനെ ആ യാത്ര തീര്നത് വൈകുന്നേരം 5 മണിക്ക്..... അവിടെ എന്നെയും കാത്തു ഓഫീസിലെ ഒരാള്‍ ഉണ്ടായിരുന്നു... ഭാഗ്യം കേരളത്തില്‍ നിന്നുമുള്ള ഒരു മനുഷ്യനെ എങ്കിലും കണ്ടുമുട്ടി. ആ സന്തോഷത്തില്‍ ഞാന്‍ വണ്ടിയില്‍ കയറി ഒരു ഹോട്ടല്‍ ലക്ഷ്യമാക്കി നീങ്ങി.
അടുത്തുള്ള ഒരു ഹോട്ടലില്‍ റൂം എടുത്തു. കൂടെ വന്നവര്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞു പോയി..
അടുത്ത ദിവസം രാവിലെ ആയില്ല അതിനു മുന്നേ ഓഫീസില്‍ നിന്നും ഫോണ്‍ അവിടെ പോയില്ലേ ഇവിടെ പോയില്ലേ അവരെ കണ്ടില്ലേ എന്നൊക്കെ.. ഞാന്‍ എന്റെ ദേഷ്യമൊക്കെ മാറ്റി വച്ച് കാണാന്‍ പോകുന്നു എന്ന് പറഞ്ഞു അവിടുന്നും ഇറങ്ങി.
അങ്ങനെ അവിടെ ഉള്ള ഓരോ പ്രമുഖ വ്യക്തികളെയും കണ്ടു. അവര്‍ക്ക് ഒരേ നിര്‍ബന്ധം സോഫ്റ്റ്വെയര് ഡെവലപ്പ് ചെയ്യുന്ന ആളെ കണ്ടാലെ പറ്റു എന്നു. അവസാനം ഒരു വ്യക്തിയുടെ അടുത്തെത്തി സോണി.. ജീവിതത്തില്‍ ഒരിക്കലും ആ വ്യക്തിയെ മറക്കില്ല.. അങ്ങനെ ഒരു വിധത്തില്‍ അവിടുത്തെ പ്രോബ്ലെംസ് ഒക്കെ സോള്‍വ് ചെയ്തു അവിടുന്ന് പോകാനുള്ള ദിവസമായി. അപ്പോഴും സമയം എന്നെ കഷ്ടപ്പെടുത്തി.
ലുക്ക്നോവിലേക്ക് പോകാന്‍ ഡയറക്റ്റ് ട്രെയിന്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ഡല്‍ഹി വരെ ബസിലും പിന്നെ അവിടുന്ന് ട്രെയിനിലും യാത്ര ചെയ്യാന്‍ തീരുമാനിച്ചു.
രാത്രി 11 30 ന് ആയിരുന്നു ഡല്‍ഹി to ലുക്ക്നോ ട്രെയിന്‍. എന്നോട് വൈകുന്നേരം 5 മണിക്ക് ജൈപൂര് നിന്നും യാത്ര പുറപ്പെടാം എന്നു ഓഫീസില്‍ നിന്നും ആരോ പറഞ്ഞു. താമസിക്കണ്ട എന്നു കരുതി ഞാന്‍ 4 മണിക്ക് ജൈപുരില്‍ നിന്നും യാത്ര തിരിച്ചു.
ആ ബസിനു സ്പീഡ് ഇല്ലഞ്ഞിട്ടാണോ എന്നറിയില്ല ബസ് ഡല്‍ഹിയില്‍ എത്തി 11 10 ന്. പിന്നെ അവിടുന്ന് ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേനിലേക്ക് വീണ്ടും ഒരു ഓട്ടോ പിടിച്ചു. 11 20 ന് റെയില്‍വേ സ്റ്റേഷനില്‍ എത്തി. അപ്പൊ അതാ അടുത്ത പ്രോബ്ലം. എനിക്കറിയില്ലായിരുന്നു 10 -15 പ്ലട്ഫോരം ഉള്ള കാര്യം.
ഇതു പ്ലട്ഫോര്മില് എന്നറിയാനുള്ള ക്യൂല് 25 പേര് ഉണ്ട്. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ വിഷമിച്ചു നില്ക്കുമ്പോള് എവിടെ നിന്നു വന്നു എന്നറിയില്ല ഒരു പയ്യന് വന്നു എന്നെ വിളിച്ചോണ്ട് പോയി എന്റെ ട്രെയിന്‍ ഇതു പ്ലട്ഫോര്‍മിലാണ് എന്നു കാണിച്ചു തന്നു..
ജീവിതത്തില്‍ എങ്ങനെ ഒരു സംഭവം ഉണ്ടാവുംബോഴാണ് ഈശ്വരന് ഉണ്ടെന്നു മനസിലാവുന്നത്. ആ പയ്യനെ ഇനി ഈ ജീവിതത്തില്‍ എങ്ങനെ കാണാന്‍ പറ്റും എന്നറിയില്ല.
എന്റെ ട്രെയിന്‍ 13th പ്ലാട്ഫോര്മിലയിരുന്നു. ഇനി കസ്തിച്ചു 5 മിനിറ്റ്.
ഞാന്‍ എന്റെ ബാഗും എടുത്തു ഓടി. 13 th പ്ലട്ഫോര്മില് ഇറങ്ങി.
ഇരുവശത്തും ട്രെയിന്‍ ഇല്ല.. ഞാന്‍ അവിടെ നിന്ന പോലീസ്കാരനോട് ചോദിച്ചു അപ്പോള്‍ പുള്ളി കാണിച്ചു തന്നു ഒരു പ്ലട്ഫോര്മില് ദൂരെ കിടക്കുന്നു എനിക്ക് പോകേണ്ട ട്രെയിന്‍. പിന്നെ വീണ്ടും ഓടി. ട്രെയിനില്‍ കേറി 1 മിനിറ്റ് കഴിയും മുന്‍പേ ട്രെയിന്‍ എടുത്തു...

ഗുരുവായൂര്‍ ദര്‍ശനം
എന്റെ ഒരു നേര്‍ച്ച ഉണ്ടായിരുന്നു ഗുരുവായൂര്‍ പോയി തൊഴാന്‍. അങ്ങനെ
ഒരു ദിവസം രാത്രി ഉള്ള ഗുരുവായൂര്‍ എക്സ്പ്രസ്സ്ല് ഞാന്‍ യാത്ര
തുടങ്ങി....
രാവിലെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. നേരേ പോയി ഒരു ഹോട്ടല്‍ മുറിയില്‍ റൂം എടുത്തു.. 6 മണിയോടെ അമ്പലത്തിലേക്ക് പോകാനായി ഇറങ്ങി..
ഇറങ്ങിയതു മുതല്‍ എന്റെ മനസ്സില്‍ മൊത്തം റൂമിലുള്ള എന്റെ പേഴ്സ് , എന്റെ കാശ് , എന്റെ താക്കോല്‍ ഇതിനെ പറ്റി ആയിരുന്നു. ഒരു 5 മിനിറ്റ് ഞാന്‍ അവിടെ നിന്നു. ഒരു നിമിഷം ചിന്തിച്ചു. ഞാന്‍ പോകുന്നത് എവിടെയാണ് ആരെ കാണാനാണു.
പിന്നെ മനസ്സില്‍ ഒരു ചിന്തയും ഇല്ല. കേവലം ഗുരുവായൂരപ്പനെ കണ്ടു തൊഴുക. അത് മാത്രം. അങ്ങനെ അമ്പലത്തിന്റെ മുന്‍പിലുള്ള ക്യൂവില്‍ വന്നു നിന്നു....
എങ്ങനെ ഉണ്ടായി എന്നറിയില്ല ഒരു ദിവസം പെട്ടെന്ന് വന്നതാണ് എന്റെ ഗുരുവയൂരപ്പനോടുള്ള ഇഷ്ടം. എന്ത് വന്നാലും കൃഷ്ണ എന്റെ ഗുരുവായൂരപ്പാ എന്ന് മാത്രമാണ് നാവില്‍ വരിക.
ഗുരുവായൂരപ്പനെ മതി വരുവോളം പ്രാര്ത്ച്ചിട്ടു ഉച്ചക്ക് അവിടെ നിന്നും തിരികെ യാത്ര പുറപ്പെട്ടു.

കർണാടക സംഗീതത്തോടുള്ള ഇഷ്ടം
കർണാടക സംഗീതത്തോട് ഉള്ള സ്നേഹം എവിടെ നിന്നും വന്നു എന്നെന്ക്ക് അറിയില്ല. ഒന്ന് മാത്രം അറിയാം എന്റെ ഉള്ളിൻറെ ഉള്ളില എവിടെയോ ഒരു തീവ്രമായ താല്പര്യം ഈ സംഗീതത്തോട് ഉണ്ടായിരുന്നു...
എൻറെ വീട്ടിൽ വേറെ ആർക്കും ഈ സംഗീതം ദഹിക്കില്ല... ഞാൻ ഒരു പാട് തവണ ചിന്തിച്ചിട്ടുണ്ട് ഈ താല്പര്യം ഏതു പാരമ്പര്യം വഴി വന്നതാണ് എന്ന്...
അമ്മ ഒരു പരിധി വരെ ഈ സംഗീതം ആസ്വദിച്ചിരുന്നു...
ഏതു കീര്‍ത്തനം കേട്ടത് മുതൽ ആണെന്നറിയില്ല വല്ലാത്ത ഒരു അഭിനിവേശം കര്‍ണാടക സംഗീതത്തോട്... അമ്മ ഒരു പാട് ഭക്തി ഗാനം കേള്‍ക്കുന്ന ആളായിരുന്നു.. കൂടാതെ പഴയ ഹിന്ദി മലയാളം പാട്ടുകളുടെ ഒരു ആരാധിക ആയിരുന്നു അമ്മ... അതായിരുന്നു എന്നിലെ ആദ്യത്തെ സംഗീതത്തോടുള്ള താല്‍പ്പര്യം...
ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം അമ്മക്ക് വളരെ പ്രിയപ്പെട്ട ഒരു പാട്ട് ആയിരുന്നു... ഞാൻ വീണ്ടും വീണ്ടും ആ പാട്ട് കേൾക്കാൻ തുടങ്ങി..
ഇന്നതാണ് എന്ന് പറയാൻ പറ്റാത്ത എന്തോ ഒന്ന് എന്നെ സ്വാധീനിച്ചു തുടങ്ങിയിരുന്നു... ഒരു പക്ഷെ യേശുദാസ് എന്നാ ഗായകന്റെ ശബ്ദം ആയിരുന്നിരിക്കാം...
അത് പോലെ ഒരു പാട് ഗാനങ്ങൾ എന്റെ ഉള്ളിലോട്ടു കടന്നു വന്നു...
"സ്വർണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ"...
"മംഗളം നേരുന്നു ഞാൻ മനസ്വിനീ മംഗളം നേരുന്നു ഞാൻ....."
"കറുത്ത ചക്രവാള മതിലുകൾ "
"ആധാ ഹെ ചാന്ദ്രമാ രാത് ആധി "
"ഹെ മാലികെ തെരേ ബന്ധെ "
"നന്ന മുന്ന രഹി ഹും "
"വന്ദേ മാതരം വന്ദേ മാതരം ആവോ ബച്ചോ തുംഹെ "
"ടുജ്ഹ്കോ പുകരെ മേരെ പ്യാര് "
പറയാൻ തുടങ്ങിയാൽ തീരില്ല...
അങ്ങനെ മുൻപോട്ടു പോകുന്ന സമയം ഏതോ ഒരു ദിവസം കുറച്ചു കര്‍ണാടക സംഗീതം കേൾക്കാൻ തുടങ്ങി... ജീവിതം ധന്യമാകുനന്തു പോലെ തോന്നി.. അതിനു പ്രധാന കാരണം രവീന്ദ്രന മാസ്റ്റർ ആയിരുന്നു..
അദ്ദേഹം ചെയ്ത എല്ലാ സിനിമകളിലും ഒരു ഗാനം എങ്കിലും കീര്തനങ്ങളോട് സാമ്യത ഉള്ളതായിരിക്കും....
ഏറ്റവും വിഷമം ഉള്ള കാര്യം ഈ സംഗീതം പൂര്‍ണമായി ആസ്വദിക്കാൻ ഈ തലമുറയ്ക്ക് കഴിയുന്നില്ല... നമ്മുടെ ഒരു വലിയ സംസ്കാരം തന്നെ അടങ്ങിയ ഈ സംഗീതത്തെകാൾ നമ്മുടെ തലമുറയ്ക്ക് ഇഷ്ടം പാശ്ചാത്യ സംഗീതത്തോടാണ്...

Subscribe to:
Comments (Atom)